മാര്‍ ദീവന്നാസിയോസ് രണ്ടാമന്റെ ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു

മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്റെ 104-ാം ഓര്‍മപ്പെരുന്നാള്‍ പഴയ സെമിനാരിയില്‍ സമാപിച്ചു. Photo Gallery
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബായ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ്, കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും ശ്ളൈഹിക വാഴ്വും നടന്നു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ തോമസ് മാര്‍ തിമോത്തിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. മലങ്കര ഓര്ത്തഡോക്സ് സഭയിലെ അല്മായ സുവിശേഷ പ്രവര്ത്തകനായ ചാക്കോ മാസ്റ്ററെ പഴയസെമിനാരിയില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പൊന്നാട അണിയിച്ച് ആദരിച്ചു.

Comments

comments

Share This Post

Post Comment