എയിംസ് സ്റാഫ് നഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷാ ഓഗസ്റ് 25ന്

ന്യൂഡല്ഹി: എയിംസ് ഹോസ്പിറ്റലില്‍ ആയിരത്തോളം സ്റാഫ് നഴ്സ് ഒഴിവുകളിലേക്കുള്ള പരീക്ഷ ആഗസ്റ് 25ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നു.
ജൂലൈ 25ന് ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ് അഞ്ചാം തീയതി വരെ ഉണ്ട്. ഈ പരീക്ഷയ്ക്ക് തയാറാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓര്‍ത്തഡോക്സ് ക്രൈസ്തവ മെഡിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കലിസ്മയുടെ പരിശീല ക്ളാസുകള്‍ ജൂലൈ 20ന് മൂന്നിന് ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിക്കും.
എല്ലാ ശനിയും ഞായറും ക്ളാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഡി.എസ്.എസ്.എസ്.ബി.യുടെ പരീക്ഷയ്ക്കുവേണ്ടി നടത്തിയ ക്ളാസുകള്‍ വളരെ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്ന് ഇത് സംഘടിപ്പിക്കുന്നത്. ഏകദേശം നൂറോളം വിദ്യാര്‍ത്ഥികള്‍ ഇത് പ്രയോജനപ്പെടുത്തി.
വിശദവിവരങ്ങള്‍ക്ക്
ആനി യോഹന്നാന്‍ (9811994564)
ജിജു പി. ജോയി (8826491665)

Comments

comments

Share This Post

Post Comment