നിലയ്ക്കല്‍ ഭദ്രാസന വൈദികയോഗം

നിലയ്ക്കല്‍ ഭദ്രാസനത്തിലെ ത്രൈമാസ വൈദികയോഗം റാന്നി സെന്റ് തോമസ് അരമനയില്‍ നടത്തപ്പെട്ടു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത  വഹിച്ചു.
കൊരട്ടി സീയോന്‍ അരമന മാനേജര്‍ റവ.ഫാ.വര്‍ഗീസ് എബ്രഹാം ക്ളാസ്സ് നയിച്ചു. അട്ടപ്പാടി ആദിവാസി കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സഭ ആരംഭിച്ച ആരോഗ്യ പോഷണം പദ്ധതിയിലേക്ക് നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഓരോ വൈദികരും ഒരു കുട്ടിയുടെ ഒരു മാസത്തെ ആരോഗ്യ പരിപാലത്തിനാവശ്യമായ തുക നല്‍കുന്നതിന് തീരുമാനിച്ചു.

Comments

comments

Share This Post

Post Comment