ഓര്‍മപ്പെരുന്നാളും സ്മൃതിമന്ദിര കൂദാശയും കുറിച്ചി വലിയപള്ളിയില്‍

മാവേലിക്കര ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മപ്പെരുന്നാള്‍ മാതൃ ഇടവകയായ കുറിച്ചി വലിയപള്ളിയില്‍ ഓഗസ്റ് ഒന്ന് മുതല്‍ നാല് വരെ ആചരിക്കുന്നു.
നാലിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ഫാ.ഡോ. ടി.ജെ. ജോഷ്വാ അനുസ്മരണ പ്രസംഗം നടത്തും. പള്ളിയോടുചേര്‍ന്ന് പണികഴിപ്പിച്ച മാര്‍ പക്കോമിയോസ് സ്മൃതിമന്ദിരത്തിന്റെ കൂദാശകര്‍മ്മം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും വൈദീകരും ഓര്‍മപ്പെരുന്നാളിന് നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. ജോണ്‍ ശങ്കരത്തില്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment