മാര്‍ത്തോമ്മന് കുടുംബസംഗമവും അവാര്‍ഡ് ദാനവും

നിരണം: മാര്‍ത്തോമ്മന്‍ ഫൌണ്ടേഷന്റെ വാര്‍ഷിക കുടുംബസംഗമവും പ്രഥമ മാര്‍ത്തോമ്മന്‍ അവാര്‍ഡ് ദാനവും 20ന് മൂന്നിന് വളഞ്ഞവട്ടം എം.ജി.എം. സണ്‍ഡേസ്കൂള്‍ ഹാളില്‍ നടത്തുന്നു. Notice
കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ അവാര്‍ഡുദാനം നിര്‍വഹിക്കും. വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ചികിത്സാ സഹായം വിതരണം ചെയ്യും. സഭാ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
പ്രഥമ മാര്‍ത്തോമ്മന്‍ അവാര്‍ഡ് സഭയിലെ അല്‍മായ സുവിശേഷ പ്രവര്‍ത്തകായ വി.റ്റി. ചാക്കോ മാസ്റര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സ്ഹേവിരുന്ന്.

Comments

comments

Share This Post

Post Comment