പരുമല ആശുപത്രിയില്‍ സൌജന്യ പ്ളാസ്റിക് സര്‍ജറി ക്യാംപ്

പരുമല: പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ നാല് മുതല്‍ ഒന്‍പത് വരെ പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൌജന്യ പ്ളാസ്റിക് സര്‍ജറി ക്യാംപ് നടത്തും.
ലോക പ്രശസ്ത പ്ളാസ്റിക് സര്‍ജന്‍ ഡോ. സി.തോമസ് നേതൃത്വം നല്‍കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രശസ്ത പ്ളാസ്റിക് സര്‍ജന്മാര്‍ പങ്കെടുക്കും. ഇംഗ്ളണ്ടിലെ ഓക്സ്ഫെഡ് സര്‍വകലാശാലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. സി.തോമസ് തുടര്‍ന്ന് ലോകത്തിലെ പ്രശസ്തമായ പല ആശുപത്രികളിലും സേവനം അനുഷ്ഠിച്ചു.
ഒമാനിലെ പ്ളാസ്റിക് സര്‍ജറി വിഭാഗത്തില്‍ ചുമതല ഏറ്റെടുത്ത ശേഷമാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്ളാസ്റിക് സര്‍ജറി വിഭാഗം തുടങ്ങിയതും ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിച്ചതും. ഒമാനിലെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഒമാന്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരാണ്.
മുച്ചിറി (മുച്ചുണ്ട്), ജന്മനാ ഉള്ള വൈകല്യങ്ങള്‍, പൊള്ളല്‍ മുലമുണ്ടാകുന്ന വൈരൂപങ്ങള്‍ തുടങ്ങി എല്ലാവിധ വൈകല്യങ്ങള്‍ക്കുമുള്ള ചികിത്സ ക്യാംപില്‍ ലഭിക്കും. നിര്‍ധരായ രോഗികള്‍ക്കാണ് മുന്‍ഗണന. ചികിത്സ സൌജന്യമായിരിക്കും.
ഏകദി ക്യാംപിനു പകരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇത്തവണ അഞ്ച് ദിവസത്തെ ക്യാംപ് നടത്തുന്നത്. ഈ മാസം 30നകം പേര് രജിസ്റര്‍ ചെയ്യണം. ഫോണ്‍: 0479-2312266. ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. അലക്സ് പോള്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment