മാര്‍ പക്കോമിയോസിന്റെ 1-ാം ഓര്‍മപ്പെരുന്നാള്‍ തെയോഭവനില്‍

മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മപ്പെരുന്നാള്‍ ആഗസ്റ് 2, 3 തീയതികളില്‍ മാവേലിക്കര തെയോഭവന്‍ അരമനയില്‍ നടക്കും. Notice
ആഗസ്റ് 2ന് 4.30ന് മാര്‍ പക്കോമിയോസ് പാവനസ്മരണ പദയാത്ര (ഭദ്രാസനത്തിലെ ഇടവകകളുടെ ആഭിമുഖ്യത്തില്‍ സെന്റ് പോള്‍സ് മിഷന്‍ സെന്ററില്‍ നിന്നും ആരംഭിച്ച് തെയോഭവന്‍ അരമനയില്‍ എത്തിച്ചേരുന്നു). 6ന് പദയാത്രയ്ക്ക് സ്വീകരണം, 6.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, 7.15ന് അനുസ്മരണ പ്രസംഗം, ആശീര്‍വാദം.
ആഗസ്റ് 3ന് രാവിലെ 7.15ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രഭാഷണം, 9.15ന് മാര്‍ പക്കോമിയോസ് എഡ്യുക്കേഷണല്‍ മെറിറ്റ് അവാര്‍ഡ്, എക്സലന്‍സ് അവാര്‍ഡ്, എവര്‍ റോളിംഗ് ട്രോഫി എന്നിവ വിതരണം ചെയ്യും. 9.30ന് ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും. തുടര്‍ന്ന് ആശീര്‍വാദം, കൈമുത്ത്, കൊടിയിറക്ക്, നേര്‍ച്ച, പ്രഭാത ഭക്ഷണം എന്നിവ നടക്കും.
ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ കല്ലട എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Comments

comments

Share This Post

Post Comment