വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും വാര്‍ഷികദിനാഘോഷവും

ഗോവ: വി.ദൈവനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന വാസ്കോ ഡാ ഗാമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ്  പള്ളിയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ഇടവകയുടെ 46-ാം സ്ഥാപിത വാര്‍ഷികദിനാഘോഷവും 2013 ആഗസ്റ് 1 മുതല്‍ 15 വരെ നടത്തുന്നു. ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. Notice
ജൂലൈ 31, ആഗസ്റ് 2 എന്നീ ദിവസങ്ങളില്‍ വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടക്കും. ആഗസ്റ് 4ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് കൊടിയേറ്റ്. 11ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് രക്തദാ ക്യാംപ്. 12, 13 ദിവസങ്ങളില്‍ വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനഘോഷണം, സ്നേഹവിരുന്ന്. 14ന് വൈകിട്ട് 6ന് ഭക്തിനിര്‍ഭരമായ റാസ, ശ്ളൈഹിക വാഴ്വ്, സ്നേഹവിരുന്ന്. 15ന് രാവിലെ 8ന് പ്രഭാതനമസ്കാരം, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ്, വൈകിട്ട് 6.30ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് വികാരി ഫാ. കെ.എം. ഉമ്മന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment