മലങ്കര ഓര്ത്തഡോക്സ്‌ സഭക്ക് ഇന്ന് ധന്യതയുടെ നിമിഷം

മലങ്കര ഓര്ത്തഡോക്സ്‌ സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കന് ഭദ്രാസനം അതിന്റെ ചരിത്ര നാഴികകല്ലില് ഇന്ന് മറ്റൊരു ചരിത്രനിമിഷത്തിനു സാക്ഷിയായി. സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസന ഭദ്രാസനത്തിന്റെ മുന്നോട്ടുള്ള വളര്ച്ചയ്ക്ക് ആക്കം കൂട്ടുവാന് പര്യാപ്തമായേക്കാവുന്ന അനന്തസാധ്യതകളുടെ ആദ്യപടിയായി ഈ ഭദ്രാസനം അതിന്റെ ബാലാരിഷ്ടതകളില് നീന്നുയര്ന്നു അമേരിക്കന് മണ്ണില് നൂറെക്കർ സ്ഥലവും അതിമനോഹരമായ അരമനകെട്ടിട സമുച്ചയവും ഇന്ന് സ്വന്തമാക്കി. ഇപ്പോള് വാങ്ങിയ പുതിയ സ്ഥലത്തുള്ള 7175 സ്കയര് ഫീറ്റുള്ള മനോഹരമായ ഇരുനില കെട്ടിട സമുച്ചയം അരമനക്കായി ഉപയോഗിക്കും.
വിപുലമായ ഓഫീസ്, 6 ബെഡ് റൂമുകള്, ആറ് ബാത്ത് റൂമുകൾ, 8 എയർ കണ്ടിഷനുകള്, തുടങ്ങി എല്ലാ അത്യാധുനിക സൌകര്യങ്ങളോട് കൂടിയതാണ്. കൂടാതെ 3 ബെഡ് റൂമുകളോട് കൂടിയ മറ്റൊരു ഗസ്റ്റു ഹൌസ്, വലിയ ഹാള് എന്നിവ അടങ്ങുന്ന മറ്റു 2 കെട്ടിടങ്ങളും ഉള്പ്പെട്ടതാണ്.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടുവാന് മലങ്കര സഭ സുശക്തമാക്കണം എന്ന ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര് യൌസേബിയോസ് മെത്രപൊലീത്തയുടെ സുധീരമായ ആഗ്രഹത്തിന് ഇന്ന് പൂര്ണത കൈവന്നു. ഇത് ദൈവ നിശ്ചയം.മലങ്കര സഭാ മക്കശ് ധന്യതയോടെ എന്നും ഓര്ക്കും.
ഭദ്രാസനത്തിന്റെ നാനാ മുഖമായ വളര്ച്ചക്കും വികസനത്തിനുമായി രൂപകല്പന ചെയ്തിട്ടുള്ള ഹൂസ്റ്റണിലെ 59 നാഷണൽ ഹൈവേക്ക്‌ സമീപം സ്വന്തമാക്കിയ 100 ഏക്കറില് പുതിയ ഭദ്രാസന ആസ്ഥാനം, വര്ഷങ്ങള്ലായി അമേരിക്കയില് കുടിയേറിപ്പാര്ത്ത ഓര്ത്തഡോക്സ് വിശ്വാസികളുടെ വാര്ധക്യ കാലം സമാധാനമായി ചിലവഴിക്കുവാനായി ഓര്ത്തോഡോക്സ് ചാപ്പല്, ലൈബ്രറി, റിട്ടയര്മെന്റു കമ്മ്യുണിറ്റി ഹോം, എന്നിവ ഉള്പ്പെടുത്തികൊണ്ട് ഒരു ഓര്ത്തഡോക്സ്‌ ഗ്രാമം, വളര്ന്നു വരുന്ന പുതിയ തലമുറയെ മലങ്കര സഭയുടെ വിശ്വാസത്തില് വളര്ത്തേണ്ട ആവശ്യകതയി വെക്കേഷന് കാലഘട്ടങ്ങളില് ഭദ്രാസന ആസ്ഥാനത്ത് കുട്ടികളെ താമസിപ്പിച്ചു കൊണ്ട് വിശ്വാസ പഠനകേന്ദ്രം, പ്രീ / പോസ്റ്റ്‌ മാരിറ്റല് കൗണ്സില്ങ് സെന്റര്, യുവതീ യുവാക്കള്ക്കായുള്ള ഒറിയെഷന് സെന്റര്, അമേരിക്കയില് വര്ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന വിശ്വസികള്ക്കു തങ്ങളുടെ ജോലി ഭാരങ്ങളുടെ ടെന്ഷനില് നിന്നെല്ലാം മാറി സമാധാന അന്തരീക്ഷത്തില് നല്ല കാലാവസ്ഥയില് ചെറിയ വെക്കേഷനായി ഒരാഴ്ച വരെ താമസിക്കുവാനുള്ള സൗകര്യം, സഭയിലെ അധ്യാധ്മിക സംഘടനകളക്ക് ഒരേ സമയം 100 പേര് വരെ ഉള്പ്പെടുത്തി വിവിധ ക്യാമ്പുകള്, കോണ്‍ഫ്രന്സുകള് എന്നിവ സംഘടിപ്പിക്കുവാനുള്ള ക്രമീകരണവും പുതിയ ഭദ്രാസന കേന്ദ്രത്തില് വിഭാവനം ചെയ്യുന്നുണ്ട്.
സന്യാസ ജീവിതത്തില് താല്പര്യമുള്ള വൈദീകര്ക്കയി ഒരു സമ്പൂര്ണ മൊണാസ്ട്രി, അമേരിക്കയിലെ പ്രത്യേക സാകചാര്യത്തില് ആവശ്യമായ വൈദീക പഠന കേന്ദ്രം എന്നിവയും ഭദ്രാസനത്തിന്റെ ഭാവി പരിപാടികളിൽ ഉള്പ്പെടുത്തിയിട്ടുണ്ട്.
കൌണ്‍സില് അംഗങ്ങളായ ഫാ. ജോയി പൈങ്ങോലില്, ഫാ. മാത്യൂസ്‌ ജോര്ജു. ഫാ. ശ്ലോമോ ഐസക് ജോര്ജു, ചാര്ളി വര്ഘീസ് പടനിലം, മിസ്റ്റര് എല്സണ്‍ സാമുവേല്, മിസ്റ്റര് ഗീവര്ഗീസ് മിസ്റ്റര് ജൈസണ്‍ വറുഗീസ് എന്നിവര് പുതിയ സംരംഭത്തിന്റെ മുഘ്യധാരയില് പ്രവര്ത്തിച്ചു.

Comments

comments

Share This Post

Post Comment