ഡോ. ചെറിയാന്‍ ഈപ്പന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ ബഹുമതി

മോസ്‌കോ : റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ ഇന്നസെന്റ്‌ ബഹുമതി ഡോ. ചെറിയാന്‍ ഈപ്പന്‌ സഭാ തലവന്‍ കിറില്‍ പാത്രിയര്‍ക്കീസ്‌ ബാവാ സമ്മാനിച്ചു.
റോയ്‌ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ്‌ ഫൗണ്ടേഷന്‍ സ്ഥാപകനും ഫിലോക്കാലിയ, സാധകന്റെ സഞ്ചാരം തുടങ്ങിയ ഓര്‍ത്തഡോക്‌സ്‌ ആധ്യാത്മിക ഗ്രന്ഥങ്ങളുടെ മലയാളം പ്രസാധകനുമാണ്‌. കോട്ടയം സ്വദേശിയായ ഡോ. ചെറിയാന്‍. റഷ്യയിലും ഇതര രാജ്യങ്ങളിലുമായി അനാഥരുടെ സംരക്ഷണത്തിലും ലഹരിവിമുക്ത പ്രസ്ഥാനത്തിനും ആദ്ധ്യാത്മിക നല്കിയ സംഭാവനകള്‍ക്കാണ് ബഹുമതി.
അല്ലസ്കയില്‍ റഷ്യന്‍ ഓര്‍ ത്തഡോക്സ് മിഷിനറിയായിരുന്ന വി.ഇന്നസെന്റിന്റെ പേരിലുള്ള പുരസ്കാരം ആദ്യമായാണ് റഷ്യക്കരനല്ലാത്ത അല്മായന് ലഭിക്കുന്നത്.

Comments

comments

Share This Post

Post Comment