എം.ജി.ഓ.സി.എസ്‌.എം കോണ്‍ഫറന്‍സ്‌

മാര്‍ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ ഹൈയര്‍ സെക്കന്ററി കുട്ടികള്‍ക്കായുള്ള കോണ്‍ഫറന്‍സ്‌ ഓഗസ്റ്റ്‌ മാസം 9,10,11 തീയതികളില്‍ കോട്ടയം എം.ജി.ഓ.സി.എസ്‌.എം കോംപ്ലക്‌സിലെ മാര്‍ തെയോഫിലോസ്‌ സ്റ്റഡി സെന്‌ററില്‍ വെച്ച്‌ നടത്തപ്പെടും.
9-ാം തീയതി വെള്ളിയാഴ്‌ച്ച രാവിലെ 9:30-ക്ക്‌ രജിസ്റ്ററേഷന്‍ ആരംഭിക്കും. അഭി. ഗീവര്‍ഗീസ്‌ മാര്‍ കൂറീലോസ്‌ മെത്രാപ്പോലീത്താ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഡോ. ഐസക്ക്‌ പി. എബ്രഹാമും ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന്‌ ഫിലിപ്പ്‌ വര്‍ഗീസ്‌ (പ്രിന്‍സിപ്പല്‍ എം.ഡി. സ്‌കൂള്‍),ഫാ. വര്‍ഗീസ്‌ തോമസ്‌, സിസ്റ്റര്‍ ദീന. ഫാ. മാത്യു അലക്‌സ്‌ ബ്രിന്‍സ്‌ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.
10-ാം തീയതി ശനിയാഴ്‌ച്ച ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌, അഌ ജോര്‍ജ്ജ്‌, അലക്‌സ്‌ മാത്യു, അനില്‍ മാത്യു, എബി പി. കുര്യാക്കോസ്‌ എന്നിവര്‍ ക്ലാസ്സെടുക്കും.
11-ാം തീയതി ഞായറാഴ്‌ച്ച അഭി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന നടക്കും. വില്‍സണ്‍ ഡാനിയേല്‍, സിമി റോയി സൈമണ്‍ എന്നിവര്‍ ക്ലാസ്സെടുക്കും. തുടര്‍ന്ന്‌ കുട്ടികളുടെ പരിപാടിയും സമാപന സമ്മേളനവും നടക്കും.സമാപന സമ്മേളനത്തില്‍ അഭി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

Comments

comments

Share This Post

Post Comment