വാലയില്‍ ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

കോലഞ്ചേരി: ഐനാട്ട്വാലയില്‍ പരേതനായ വി.ഐ. ഏലിയാസ് കത്തനാരുടെ മകന്‍ വാലയില്‍ എബ്രഹാം കോര്‍ എപ്പിസ്‌കോപ്പ (76) നിര്യാതനായി.
കണ്ടനാട് ഭദ്രാസന വൈദിക സംഘം സെക്രട്ടറി, സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റി അംഗം, കണ്ടനാട് ഭദ്രാസന കൗണ്‍സില്‍ അംഗം, ഭദ്രാസന ബസ്‌ക്യാമ്മ സംഘം വൈസ് പ്രസിഡന്റ് വെട്ടിക്കല്‍ ദയറാ മാനേജര്‍ മൂവാറ്റുപുഴ അരമന മാനേജര്‍, ഐനാട്ട് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു
മൂവാറ്റുപുഴ അരമനചാപ്പല്‍, ഇടമറുക്, വെട്ടിക്കല്‍, പാമ്പാക്കുട, കിഴുമുറി, പുത്തന്‍കുരിശ്, തേവനാന്‍, കുന്നയ്ക്കാല്‍, കോലഞ്ചേരി എന്നീ പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്‌കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 4ന് രാവിലെ 9ന് കോലഞ്ചേരിയിലെ വസതിയില്‍ തുടങ്ങി 10 മണിയോടെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.

Comments

comments

Share This Post

Post Comment