മാര്‍ പക്കോമിയോസിന്റേത് വിസ്മരിക്കപ്പെടാനാവാത്ത വ്യക്തി

മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പൌലോസ് മാര്‍ പക്കോമിയോസിന്റേത് വിസ്മരിക്കപ്പെടാനാവാത്ത വ്യക്തിത്വമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാര്‍ പക്കോമിയോസിന്റെ ഒന്നാം ഓര്‍മപ്പെരുന്നാള്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. Photo Gallery
മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു. ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭാധ്യക്ഷന്‍ അഡ്വ. കെ.ആര്‍. മുരളീധരന്‍, ഫാ. മത്തായി വിളനിലം, ഫാ. ജേക്കബ് ജോണ്‍, ഫാ. കോശി മാത്യു, ഫാ. ജോണ്‍സ് ഈപ്പന്‍, ഫാ. എബി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment