ശാന്തിനിലയം സമര്‍പ്പണവും മര്‍ത്തമറിയം പള്ളി കൂദാശയും

തിരുവനന്തപുരം പ്രൌഡിക്കോണത്ത് 2006ല്‍ സ്ഥാപിതമായ മാതാ മറിയം ആശ്രമ ആസ്ഥാനവും അതോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ കേന്ദ്രവും സഭയ്ക്കും സമൂഹത്തിനുമായി സമര്‍പ്പിക്കുന്നു. Notice
2013 ആഗസ്റ് 15ന് ആശ്രമ പിതാവ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമര്‍പ്പണ കര്‍മ്മം നിര്‍വഹിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
ആശ്രമ ആസ്ഥാനത്തോടു ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന പരിശുദ്ധ മര്‍ത്തമറിയം പള്ളിയുടെ കൂദാശകര്‍മ്മം ആഗസ്റ് 15, 16 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കായുടെ പ്രധാന കാര്‍മത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും നടക്കും

Comments

comments

Share This Post

Post Comment