വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ വിവിധ പള്ളികളില്‍

ഫരീദാബാദ്: വി.ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിനോടനുബന്ധിച്ച് ഫരീദാബാദ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഇടവകപെരുന്നാള്‍ 2013 ആഗസ്റ് 14, 15 തീയതികളില്‍ കൊണ്ടാടുന്നു. Notice
മലങ്കര സഭാ മല്‍പ്പാനും, സുപ്രസിദ്ധ സംഗീതജ്ഞനും, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനുമായ ഫാ.ഡോ. എം.പി. ജോര്‍ജ്ജ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ആഗ്ര സെന്റ് തോമസ് ഇടവക വികാരി ഫാ. അജി കെ.ചാക്കോ, ഫാ. തോമസ് നൈനാന്‍ (സി.എം.എ.ഐ.) എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
11ന് രാവിലെ ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയാ റമ്പാന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും കൊടിയേറ്റും. 14ന് വൈകിട്ട് സന്ധ്യാനമസ്കാരത്തിനുശേഷം ധ്യാനപ്രസംഗവും റാസയും. 15ന് രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ “ആരാധനയും പൌരസ്ത്യസംഗീതവും” എന്ന വിഷയത്തില്‍ ഫാ.ഡോ. എം.പി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.
ഹോസ്ഖാസ്: ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 14, 15 തീയതികളില്‍ കൊണ്ടാടുന്നു. Notice
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
11, 12, 13 തീയതികളിലായി ധ്യാനയോഗങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ മിഷന്‍ ബോര്‍ഡിന്റെ കീഴിലുള്ള “സ്നേഹസന്ദേശം” പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. 11ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കുകയും പെരുന്നാളിന് കൊടിയേറ്റുകയും ചെയ്യും. തുടര്‍ന്ന് ഫിലഡല്‍ഫിയ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍ പ്രഭാഷണം നടത്തും.
14ന് വൈകിട്ട് സന്ധ്യാനമസ്കാരത്തിനുശേഷം ധ്യാനപ്രസംഗം, റാസ. 15ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവയുണ്ടാകും. വൈകിട്ട് 4ന് എം.ജി.ഒ.സി.എസ്.എം., ഡയസ്പോറ, ഒ.സി.വൈ.എം., ഒ.സി.എം.എഫ്. പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യുവസംഗമത്തില്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും.

Comments

comments

Share This Post

Post Comment