വി.ദേവാലയ കൂദാശ 15, 16 തീയതികളില്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തില്‍പ്പെട്ടതും പട്ടാഴി പ്രദേശത്തെ ആദ്യ ദേവാലയവുമായ താമരക്കുടി മര്‍ത്തമറിയം ഓര്‍ത്തഡോക്സ് ഇടവകയുടെ പുനര്‍നിര്‍മിച്ച ദൈവാലത്തിന്റെ വി.കൂദാശ 2013 ആഗസ്റ് 15, 16 തീയതികളില്‍ നടത്തുന്നു.
കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ, ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ കൂദാശയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
15ന് രാവിലെ വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച. ഉച്ചകഴിഞ്ഞ് 3ന് സ്വീകരണ ഘോഷയാത്ര. 4.30ന് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ പൊതുസമ്മേളനം. സമ്മേളനം സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വിവാഹ സഹായവും, കെ.ബി.ഗണേഷ്കുമാര്‍ എം.എല്‍.എ. സുവനീറും, ഐഷാപോറ്റി എം.എല്‍.എ. വിധവ പെന്‍ഷനും വിതരണം ചെയ്യും. വൈകിട്ട് 6.30ന് കൂദാശയുടെ ഒന്നാം ഭാഗം എന്നിവ നടക്കും.
16ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും. ഇടവകയിലെ മുന്‍വികാരിമാരെയും 70 വയസ്സിനു മുകളില്‍ ഉള്ളവരെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് എന്നിവ നടക്കുമെന്ന് വികാരി ഫാ. ഐപ്പ് നൈനാന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment