യുവജനസംഗമവും ഭദ്രാസന അസംബ്ളിയും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നിലയ്ക്കല്‍ ഭദ്രാസനതല യുവജന അസംബ്ളിയും സ്ഹേസാഹോദര്യ യുവജനസംഗമവും ആഗസ്റ് 17-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ ഇടപ്പാവൂര്‍ മാര്‍ ഗ്രീഗോറിയോസ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു.
വികാരി ഫാ.അജി തോമസ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസ്സന്‍, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.റ്റി.കെ.തോമസ്, സൂസന്‍ ജോര്‍ജ്ജ്, യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, ജോയിന്റ് സെക്രട്ടറി സൂസന്‍ ജേക്കബ്, ട്രഷറാര്‍ റ്റോം പ്രകാശ് എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment