ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹസാഹോദര്യജ്വാല

കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുവജനപ്രസ്ഥാനം സംഘടിപ്പിച്ച സ്‌നേഹസാഹോദര്യജ്വാലയുടെ സഭാതല ഉദ്ഘാടനം കുന്നംകുളത്ത് നടന്നു. Photo Gallery
മേലേപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വി.ടി. ബല്‍റാം എം.എല്‍.എ. മുഖ്യ പ്രഭാഷകനായി. കുന്നംകുളം ഭദ്രാസന വൈദിക സെക്രട്ടറി ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, യുവജനപ്രസ്ഥാനം കേന്ദ്ര ഖജാന്‍ജി പ്രിനു മാത്യുസ്, കേന്ദ്ര സെക്രട്ടറി അഡ്വ. ജെയ്‌സി കരിങ്ങാട്ടില്‍, ഷിജോ വി. ചാക്കോ, സഖറിയ ചീരന്‍, ഫാ. ടി.സി. ജേക്കബ്, സ്റ്റീഫന്‍ പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഓര്‍ത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിലെ സെക്രട്ടറിമാര്‍ കൊളുത്തി നല്‍കിയ സ്‌നേഹസാഹോദര്യജ്വാല പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത പ്രധാന ദീപത്തില്‍ കത്തിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തോലത്ത് അഖണ്ഡതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാതല വിജയികളെ അനുമോദിച്ചു.

Comments

comments

Share This Post

Post Comment