ശാന്തിനിലയം സമര്‍പ്പിച്ചു

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭ പൌഡിക്കോണം നിര്‍മലഗിരിയില്‍ നിര്‍മ്മിച്ച ശാന്തിനിലയത്തിന്റെ സമര്‍പ്പണം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷനായിരുന്നു.  നിലയ്ക്കല് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, കേന്ദ്രമന്ത്രി ശശി തരൂര്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മേയര്‍ കെ. ചന്ദ്രിക, സ്വാമി ഗുരുരത്നം ജ്ഞാനതപസി എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Share This Post

Post Comment