മര്‍ത്തമറിയം സമാജം മൂന്നാമത് വാര്‍ഷിക സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം മൂന്നാമത് വാര്‍ഷിക സമ്മേളനം  ആഗസ്റ് 24-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഭദ്രാസനാസ്ഥാമായ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച്  നടക്കും.
മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഏബ്രഹാം ശമുവേലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, നവജ്യോതി മോംസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പോള്‍ എബ്രഹാം, മര്‍ത്തമറിയം സമാജം ഭദ്രാസന സെക്രട്ടറി ലില്ലിക്കുട്ടി മാത്യു, ജോയിന്റ് സെക്രട്ടറി ശോശാമ്മ ജോര്‍ജ്ജ്, മോളി അലക്സ് എന്നിവര്‍ പ്രസംഗിക്കും. സഭാ മാനവശാക്തീകരണ വിഭാഗം കേന്ദ്ര ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് ക്ളാസ്സ് നയിക്കും.

Comments

comments

Share This Post

Post Comment