മരുഭൂമിയിലെ പരുമലയില്‍ വാങ്ങിപ്പു പെരുന്നാള്‍ ആഘോഷിച്ചു

ആഗസ്റ് ഒന്ന് മുതല്‍ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചുവന്ന 15 നോമ്പ് (വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍) വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, നേര്‍ച്ചവിളമ്പ് എന്നിവയോടുകൂടി സമാപിച്ചു.
ഇതോടനുബന്ധിച്ച് നടത്തപ്പെട്ട കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് മലങ്കരസഭാ മാസിക ചീഫ് എഡിറ്റര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടിലും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ഏബ്രഹാം ജോണ്‍, സഹവികാരി ഫാ. യാക്കോബ് ബേബി എന്നിവരും നേതൃത്വം നല്‍കി.
ഇടവക യുവജനപ്രസ്ഥാനത്തിന്റെയും മര്‍ത്തമറിയം സമാജത്തിന്റെയും നേതൃത്വത്തില്‍ ഒരു മാസമായി നടത്തപ്പെട്ട വേദപുസ്തക വായാചരണത്തിനും സമാപനം കുറിച്ചു.

Comments

comments

Share This Post

Post Comment