ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഉദ്ഘാടനം 24ന്

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഉദ്ഘാടനവും പ്രഥമ സമ്മേളനവും ആഗസ്റ് 24ന് ശനിയാഴ്ച ഭദ്രാസനാസ്ഥാനമായ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച്  നടക്കും.
ഭദ്രാസന ഡയറക്ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. സഭാ മാനവശാക്തീകരണ വിഭാഗം കേന്ദ്ര ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് മുഖ്യസന്ദേശം നല്‍കും.

Comments

comments

Share This Post

Post Comment