‘ഊര്‍ശ്ളേം യാത്രാവിവരണം’ സഞ്ചാര സാഹിത്യ ക്ളാസിക് കൃതി

മാവേലിക്കര: മലയാള സഞ്ചാര സാഹിത്യത്തിലെ ആദ്യത്തെ ക്ളാസിക് കൃതിയാണ് പരിശുദ്ധ പരുമല തിരുമേനി വിശുദ്ധാട് സന്ദര്‍ശിച്ച് എഴുതിയ ‘ഊര്‍ശ്ളേം യാത്രാവിവരണം’ എന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
പരുമല തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 60-ാം വാര്‍ഷികാചരണാര്‍ത്ഥം ആരംഭിച്ച മാര്‍ ഗ്രിഗോറിയോസ് സ്മാരക പ്രഭാഷണത്തില്‍ “പരുമല തിരുമേനിയും മലയാള സാഹിത്യവും” എന്ന വിഷയം അവതരിപ്പിച്ച് സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സാഹിത്യമുണ്ടെങ്കിലും പരുമല തിരുമേനി യാത്രാവിവരണം എഴുതിയ കാലയളവില്‍ അനുകരിക്കത്തക്ക സഞ്ചാരസാഹിത്യ കൃതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഭാഷയിലെ സൌന്ദര്യവും എഴുത്തിലെ വൈവിധ്യമായ ശൈലിയും ഊര്‍ശ്ളേം യാത്രാവിവരണത്തില്‍ കാണാന്‍ കഴിയും. മറ്റു യാത്രാവിവരണവുമായി ബന്ധപ്പെടുത്തി പരുമല തിരുമേനിയുടെ യാത്രാവിവരണത്തെ നാം പഠിക്കുമ്പോള്‍ ഒരു സാമൂഹ്യ ഇടപെടലും സാമൂഹ്യ ദൌത്യവുമായിരുന്നു ഊര്‍ശ്ളേം യാത്ര. യേശുവിനെയും യെരുശലേമിനെയും കുറിച്ച് പഠിക്കുവാനുള്ള യാത്ര സാഹസികവും ത്യാഗപരവുമായിരുന്നു. ദൂരത്തുള്ള യേശുവിനെ തന്റെ യാത്രയിലൂടെ അടുത്തു കാണുകയായിരുന്നു വിശുദ്ധ നാട് യാത്രയിലൂടെ പരുമല തിരുമേനി ഉദ്ദേശിച്ചത്. കലാബോധവും ആത്മീകതയും ദൈവീകതയും ചേര്‍ന്നുള്ള കൃതിയും കൂടിയാണ് ഊര്‍ശ്ളേ യാത്രാവിവരണമെന്ന് ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.
സമൂഹത്തെക്കുറിച്ച് ദീര്‍ഘവീഷണമുണ്ടായിരുന്ന പരുമല തിരുമേനിയെ കാണാന്‍ കഴിയാത്തവര്‍ക്കുപോലും നൂറ്റാണ്ടിനുശേഷം അദ്ദേഹത്തിന്റെ ആത്മീകതയെ അനുഭവിച്ചറിയുവാന്‍ കഴിയുന്ന വിധത്തിലേക്ക് തിരുമേനി ജീവിതത്തെ മാറ്റിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുര്യാക്കോസ് മാര്‍ ക്ളിമീസ് മെത്രാപ്പോലീത്ത പറഞ്ഞു. പ്രാര്‍ത്ഥനാ ജീവിതത്തോടൊപ്പം പരിസ്ഥിതിയ്ക്കും ജീവിതത്തിലും പ്രാധാന്യം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സന്ന്യാസവും ക്രൈസ്തവ ആത്മീകതയും ചേര്‍ത്തിണക്കിയ ജീവിതമായിരുന്നു പരുമല തിരുമേനിയുടേത്. നിരസിക്കുവാനും ത്യജിക്കുവാനും കഴിയുന്നതാണ് സന്യാസമെന്നും പ്രപഞ്ചത്തിലാകെയുള്ള ദൈവീകചൈത്യത്തെ സ്പര്‍ശിച്ചറിയുവാന്‍ പരുമല തിരുമേനിക്ക് കഴിഞ്ഞുവെന്നും ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു.
ത്യജിച്ചുകൊണ്ട് മറ്റുളളവര്‍ക്ക് കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ആചാര്യായിരുന്നു പരുമല തിരുമേനിയെന്ന് പ്രാര്‍ത്ഥാ നിരതമായ കര്‍മ്മപഥങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച ഡോ. മിനി ആലീസ് പറഞ്ഞു.
സ്റഡി ഫോറം ഡയറക്ടര്‍ ഡോ. ഇലവുക്കാട്ട് ഗീവര്‍ഗ്ഗീസ് റമ്പാന്‍, റവ. ഡോ. കെ. റ്റി. മാത്യൂസ്, ഫാ. അലക്സ് മാത്യൂസ്, ഫാ. ബിജു ദാനിയേല്‍, ബാബൂജി കൊട്ടയ്ക്കാട്, സാംകുട്ടി പുളിക്കത്തറയില്‍, ഡോ. ജേക്കബ് വര്‍ഗ്ഗീസ് കുഞ്ചാറ്റില്‍, അഡ്വ. ആി ഉമ്മന്‍, ഡോ. വര്‍ഗ്ഗീസ് പേരയില്‍, സ്റഡി ഫോറം ജനറല്‍ സെക്രട്ടറി റജി പാറപ്പുറത്ത്, പോള്‍ ജോര്‍ജ് പൂവത്തേരില്‍, നൈനാന്‍ കെ. മാമന്‍, പ്രൊഫ. ബിന്‍സി റജി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment