മാക്കാംകുന്നില്‍ പുതിയ കത്തീഡ്രലിനു ശിലയിട്ടു

മാക്കാംകുന്ന് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. Photo Gallery
ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബായ്ക്കുശേഷം നടന്ന ചടങ്ങില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ, വികാരി ഫാ. ജോര്‍ജ്ജ് വര്‍ഗീസ് മണ്ണാരക്കുളഞ്ഞി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ., നഗരസഭാ കൌണ്‍സിലര്‍മാരായ കെ.ആര്‍. അജിത്കുമാര്‍, റോഷന്‍ നായര്‍, ഡി.സി.സി. പ്രസിഡന്റ് പി.മോഹന്‍രാജ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, അനില്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എം.മാത്യു മുത്തൂറ്റ്, ബാബു വര്‍ഗീസ്, കെ.വി. ജേക്കബ്, ബാബുജി ഈശോ, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളായ പി.കെ. തോമസ്, ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍, ജനറല്‍ കണ്‍വീനര്‍ ഷിബു മാത്യു ട്രസ്റി പി.ഐ. മാത്യു, സെക്രട്ടറി കെ.ജി. ജോണ്‍, ജോയിന്റ് കണ്‍വീനര്‍ കെ.പി. തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment