വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും

നെടുമ്പായിക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും വിശുദ്ധ എട്ടുനോമ്പാചരണവും, സെന്റ് മേരീസ് ചാരിറ്റി ഫണ്ടിന്റെ വിതരണവും ആഗസ്റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ നടത്തുന്നു. Notice
ആഗസ്റ് 25ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ്. 10.30ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, വൈകിട്ട് 3.30ന് കൊടിമരം എടുപ്പ്. 31ന് വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്താ വചനശുശ്രൂഷ നടത്തും.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം. 8.30ന് മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ വചനശുശ്രൂഷ നടത്തും. രണ്ടിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് ഫാ. നെല്‍സണ്‍ ജോണ്‍ പുത്തൂര്‍ വചനശുശ്രൂഷ നടത്തും. മൂന്നിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് ഫാ. വര്‍ഗീസ് റ്റി. വര്‍ഗീസ് അഞ്ചല്‍ വചനശുശ്രൂഷ നടത്തും.
നാലിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ വചനശുശ്രൂഷ നടത്തും. അഞ്ചിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് ഫാ. ഏബ്രഹാം എം. വര്‍ഗീസ് ശാസ്താംകോട്ട വചനശുശ്രൂഷ നടത്തും.
ആറിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 10ന് കൊല്ലം മെത്രാസന പ്രാര്‍ത്ഥനാ യോഗത്തിന്റെ അഭിവമുഖ്യത്തില്‍ ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും. വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ഭക്തിനിര്‍ഭരമായ റാസ, സ്നേഹവിരുന്ന്.
ഏഴിന് രാവിലെ 6.45ന് പ്രഭാത നമസ്കാരം. 7.30ന് ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വൈകിട്ട് 6.15ന് സന്ധ്യാപ്രാര്‍ത്ഥന, 6.45ന് ഗാനശുശ്രൂഷ. 7.15ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ വചനശുശ്രൂഷ നടത്തും.
അവസാന ദിനമായ എട്ടിന് രാവിലെ 7.30ന് പ്രഭാത നമസ്കാരം. 8.30ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, സെന്റ് മേരീസ് ചാരിറ്റി ഫണ്ട് വിതരണം, നേര്‍ച്ച, ലേലം, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. ഏബ്രഹാം വര്‍ഗീസ് പെരിനാട്, ട്രസ്റി കെ.ജി. സ്കറിയ, സെക്രട്ടറി കെ.വൈ. ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment