നിഷ്കളങ്കതയുടെ സൌന്ദര്യം പ്രകാശനം ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ലേഖനങ്ങളുടെ സമാഹാരമായ നിഷ്കളങ്കതയുടെ സൌന്ദര്യം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ നടന്ന ചടങ്ങില്‍ ചലചിത്ര സംവിധായകന്‍ ബ്ളെസി ഡോ.തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്തായ്ക്ക് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. സഭാ മാനവശക്തീകരണ വകുപ്പിന്റെ പെണ്മയുടെ നന്മ എന്ന പദ്ധതിയുടെ ലോഗോ പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.
അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ഫാ.ഡോ. ജേക്കബ് കുര്യന്‍, ഫാ. തോമസ് വര്‍ഗീസ്, ഫാ. എം.കെ. കുര്യന്‍, ഫാ. പി.എ. ഫിലിപ്പ്, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
കാതോലിക്കാ ബാവാ ബ്ളെസിക്ക് ഉപഹാരം നല്‍കി. കളിമണ്ണ് എന്ന ചലചിത്രത്തിന്റെ തിരക്കഥ ബ്ളെസി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സമ്മാനിച്ചു.

Comments

comments

Share This Post

Post Comment