പരി. ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ടൊറോന്‍ടോ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.
സഭയുടെ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ചാന്‍സലറായ ഫാ. വൈ.തോമസ് പോള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 24ന് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്കും ധ്യാനപ്രസംഗത്തിനും മിസിസ്സാഗ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി വന്ദ്യ ലാസര്‍ റമ്പാന്‍ കോര്‍-എപ്പിസ്കോപ്പാ നേതൃത്വം നല്‍കി.
25ന് രാവിലെ വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, റാസ, ആശീര്‍വാദം, നേര്‍ച്ച, സ്നേഹവിരുന്ന് എന്നിവയോടെ ഇടവകയുടെ ആദ്യത്തെ പെരുന്നാള്‍ ആഘോഷം സമാപിച്ചു. പെരുന്നാളിന് സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും ഇടവക വികാരി ഫാ. ഡോ.ഡാനിയേല്‍ തോമസ് നന്ദി അര്‍പ്പിച്ചു.

Comments

comments

Share This Post

Post Comment