എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ നടത്തുന്നു.
എട്ടുനോമ്പിനോട് അനുബന്ധിച്ചുള്ള കണ്‍വന്‍ഷന് പത്തംതിട്ട ബാസില്‍ ദയറാംഗവും, കുടപ്പാകുളം സെന്റ് മേരീസ് ഇടവക വികാരിയും, അഖില മലങ്കര എം.ജി.ഒ.സി.എസ്.എം. മുന്‍ വൈസ് പ്രസിഡന്റും, പുരോഹിതന്‍ മാസികയുടെ ചുമതലക്കാരനും, ഓ.സി.വൈ.എം. തുമ്പമണ്‍ ഭദ്രാസന വൈസ് പ്രസിഡന്റുമായ ഫാ. വില്‍സണ്‍ മാത്യു നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 7ന് വൈകിട്ട് 4 മുതല്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നോമ്പ് വീടലിന്റെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

Comments

comments

Share This Post

Post Comment