ഭദ്രാസനത്തിന്റെ പുതിയ ആസ്ഥാന സമുസ്ച്ചയം രൂപം പ്രാപിയ്ക്കുന്നു

ഹൂസ്റ്റണ്‍ : മലങ്കര സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസന കൗണ്‍സില് മീറ്റിംഗ് ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ അലക്സിയോസ്സ്  മാര് യൌസേബിയോസ്സിൻറെ അധ്യക്ഷതയില്  ഓഗസ്റ്റ്‌ 29, 30 തീയ്യതികളില് ഹൂസ്റ്റണ്‍  അരമനയില് നടന്നു. കൌണ്‍സില് സമര്പ്പിച്ച ഭദ്രാസനത്തിന്റെ ഭരണഘടന പരിശുദ്ധ സുന്നഹദോസ് അംഗീകരിച്ചതായി മെത്രാപ്പോലീത്ത കൌണ്സിലിനെ അറിയിച്ചു.
പുതിയതായി വാങ്ങിച്ച ഭദ്രാസന ആസ്ഥാന സമുസ്ച്ചയ്ത്തിന്റെ ആദ്യഘട്ടമായി ചാപ്പലും, ഓര്ത്തഡോക്സ്‌ മ്യൂസിയവും നിര്മ്മിയ്ക്കുന്നതിനായും, അടുത്ത ഘട്ടമായി ഓര്ത്തഡോക്സ്‌ വില്ലേജ്, റിട്ടയര്മെൻറ് ഹോം, യൂത്ത് സെന്റെര്, കൌണ്സിലിംഗ് സെന്റെര്, ആശ്രമം എന്നിവയും നിര്മ്മിയ്ക്കുന്നതിനും പുതിയതായി വാങ്ങിച്ച സെന്ററിൽ  വയ്ച്ചു കൂടിയ കൌണ്‍സില് തീരുമാനിച്ചു. പുതിയ ആസ്ഥാനത്തെയ്ക്ക് സെന്റെര് മാറുന്നതോടെ നിലവിലുള്ള ആസ്ഥാനം വില്ക്കുന്നതിനും തീരുമാനിച്ചു. ഭദ്രാസന സെക്രടറി റവ.ഡോ. ഫാ. ജോയി പ്യ്ങ്ങോളില്, കൌണ്സിലര്മാരായ ഫാ. മാത്യൂസ്‌ ജോര്ജ്ജ്, ഫാ. ശ്ലോമ്മോ ഐസക്‌ ജോര്ജ്ജ്, ചാര്ളി വര്ഗ്ഗീസ്സ്‌ പടനിലം, എല്സണ്‍ സാമുവേല്, ജോര്ജ്ജ് ഗീവര്ഗ്ഗീസ്സ്, ക്യാപ്റ്റന്   ജൈസണ്‍ വര്ഗ്ഗീസ്സ് എന്നിവരും പങ്കെടുത്തു.

Comments

comments

Share This Post

Post Comment