യുവജനങ്ങള്‍ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കണം

മൈലപ്ര: യുവജനങ്ങള്‍ അഴിമതിക്കെതിരെ ഫലപ്രദമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കണമെന്ന്‌ രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.
ഓര്‍ത്തഡോക്‌സ്‌ യുവജനപ്രസ്ഥാനം തുമ്പമണ്‍ മേഖലാ സമ്മേളനം മൈലപ്ര മാര്‍ കുറിയാക്കോസ്‌ ദയറായില്‍ ഉദ്‌ഘാടനം ചെയ്യുകയായിന്നു അദ്ദേഹം.
ആധുനിക ലോകത്തിന്റെ വേഗത്തിനനുസരിച്ച്‌ യുവജനങ്ങള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു
കേന്ദ്ര ജനറല്‍ സെക്രട്ടറി പി. വൈ. ജസന്‍ അധ്യക്ഷത വഹിച്ചു. മാക്കാംകുന്ന്‌ ഡിസ്‌ട്രിക്ടിന്റെ കരുതല്‍ പദ്ധതി മുന്‍ ജനറല്‍ സെക്രട്ടറി തെങ്ങുംതറയില്‍ ടി. ജി. ജോണ്‍ കോറെപ്പിസ്‌കോപ്പ ഉദ്‌ഘാടനം ചെയ്‌തു. ഫാ. പോള്‍ റമ്പാന്‍, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, ഫാ. ജോര്‍ജ്‌ ഡേവിഡ്‌, പ്രിനു ടി. മാത്യൂസ്‌, ജിത്ത്‌ ജോണ്‍, സോഹിന്‍ വി. സൈമണ്‍, ആകാശ്‌ മാത്യു, പ്രമോദ്‌ മാത്യു, സിന്റോ സ്റ്റീഫന്‍, ജോബിന്‍ സജി എന്നിവര്‍ പ്രസംഗിച്ചു. യുവജനങ്ങളുടെ നിശ്ശബ്ദത അഭികാമ്യമോ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ തോമസ്‌ കുരുവിള മോഡറേറ്ററായിരുന്നു. റിനില്‍ പീറ്റര്‍, റിക്കു സി. ചെറിയാന്‍, ടിബി തോമസ്‌, സാനു മാത്യു സൈമണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Comments

comments

Share This Post

Post Comment