ദിവ്യബോധനം ക്ളാസുകള്‍ വിജയകരമായി സമാപിച്ചു

ന്യൂയോര്‍ക്ക്: ഭദ്രാസന അടിസ്ഥാനത്തില്‍ നടന്നുവന്ന ദിവ്യബോധനം ക്ളാസുകള്‍ വിജയകരമായി സമാപിച്ചുവെന്ന് കോ-ഓര്‍ഡിനേറ്റര്‍ മേരി എണ്ണച്ചേരില്‍ അറിയിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ലീഡര്‍ഷിപ്പ് സ്കില്‍സ് ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം-എല്‍.എസ്.ടി.പിയും ദിവ്യബോധന ക്ളാസുകളും ഭദ്രാസനാസ്ഥാമായ മട്ടണ്‍ടൌണ്‍ കാമ്പസിലും സ്റാറ്റന്‍ ഐലന്റ്/ന്യൂജേഴ്സി റീജിയനുവേണ്ടി ലിന്‍ഡന്‍ സെന്റ് മേരീസ് പള്ളിയിലുമാണ് നടന്നത്.
2010-ലാണ് പ്രോഗ്രാമുകള്‍ക്ക് തുടക്കമായത്. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വം, ഫാ. ടി.എ. തോമസ്, ഫാ. സുജിത് തോമസ്, ഡീക്കന്‍ എബി ഏബ്രഹാം, സീനാ വറുഗീസ് എന്നിവരുടെ സേവനം പ്രോഗ്രാമിന്റെ വിജയഘടകമായിരുന്നു. ആത്മീയ തലത്തിലും അുദി ജീവിതത്തിന്റെ പ്രായോഗിക തലത്തിലും പ്രയോജനപ്പെടുന്ന രീതിയിലായിരുന്നു ക്ളാസുകള്‍ ക്രമീകരിച്ചിരുന്നത്. പ്രോഗ്രാമിന്റെ വിജയത്തെ തുടര്‍ന്ന് മറ്റ് റീജിയിലേക്കും ഈ പാഠ്യപദ്ധതി വ്യാപിപ്പിക്കുവാന്‍ ആലോചകള്‍ നടന്നുവരുന്നു.
മെരിലാന്റ് സില്‍വര്‍ സ്പ്രിംഗ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഒക്ടോബര്‍ 19ന് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് ഭദ്രാസന മെത്രാപ്പോലീത്താ വിതരണം ചെയ്യും. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിറ്റേര്‍ ഡോ. അമ്മു പൌലൂസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
വി.മാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ച് ആഗസ്റ് മാസത്തില്‍ ധ്യാനയോഗങ്ങളും ബൈബിള്‍ ക്ളാസുകളും റീജിയന്‍ അടിസ്ഥാനത്തില്‍ നടക്കുകയുണ്ടായി.
ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയാണ് പ്രസിഡന്റ്. ഫാ. ടി.എ. തോമസ് വൈസ് പ്രസിഡന്റും ജെസി മാത്യു സെക്രട്ടറിയും മേരി വര്‍ഗീസ് ട്രഷററായും പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment