കാതോലിക്കാ ബാവായും ഫ്രാന്‍സിസ് മാര്‍പാപ്പയും 5ന് കൂടിക്കാഴ്ച നടത്തും

റോം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ അഞ്ചിന് വത്തിക്കാനിലാണ് ഇരുവരുടെയും കൂടിക്കാഴ്ച.
യുകെ- യൂറോപ്- ആഫ്രിക്ക ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. ഡോ.കെ.എം. ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ.  ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, എക്യുമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറി ജിസ് ജോണ്‍സണ്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു എന്നിവരടങ്ങുന്ന സഭാ പ്രതിനിധി സംഘമാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് കിസ്ത്യന്‍ യൂണിറ്റിയുടെ നേതൃത്വത്തില്‍ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നല്‍കും.
ഇത് നാലാം തവണയാണ് ഇരു സഭകളുടെയും മേലധ്യക്ഷന്മാര്‍ കൂടിക്കാഴ്ച നടത്തുന്നത്. 1964 ഡിസംബര്‍ മൂന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും പോള്‍ ആറാമന്‍ മാര്‍പാപ്പയും തമ്മിലായിരുന്നു ആദ്യ കൂടിക്കാഴ്ച. മുംബൈയിലെ ആര്‍ച് ബിഷപ് ഹൌസിലായിരുന്നു കൂടിക്കാഴ്ച. ഒരു ഓറിയന്റല്‍ ഓര്‍ത്തഡോക്സ സഭാതലവും മാര്‍പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും തമ്മിലായിരുന്നു പിന്നീടുള്ള കൂടിക്കാഴ്ച. ഇരുവരും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 1983 ജൂണ്‍ നാലിന് മാത്യൂസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വത്തിക്കാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനവേളയില്‍ ഫെബ്രുവരി എട്ടിന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് വിയന്ന അന്താരാഷ്ട്ര  വിമാത്താവളത്തില്‍ലെത്തിയ പരിശുദ്ധ കത്തോലിക്കാ ബാവയ്ക്ക്യ്ക്ക് വിയന്ന ഇടവക വികാരി ഫാ. വില്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും  ഇടവക ജനങ്ങളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പു നല്‍കി. സ്വീകരണശേഷം പരിശുദ്ധ കത്തോലിക്കാ ബാവ വിയന്നയില്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റസ് ഷോണ്‍ ബോണ്‍തിരുമേനിയുടെ അരമനയിലേക്ക് പോയി. വൈകിട്ട് വിയന്ന ആം താബോര്‍  ഓര്‍ത്തഡോക്സ് പള്ളിയില്‍ സന്ധ്യാമസ്കാരത്തിന് നേതൃത്വം കൊടുത്തു. മൂന്നാം തിയതി വൈകിട്ട് സെന്റ്. തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ബാവാതിരുമേനി മുഖ്യാതിഥി ആയിരുന്നു. നാലാം തിയതി ബാവാ റോമിന് യാത്രതിരിക്കും.
റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Comments

comments

Share This Post

Post Comment