യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലാ കലാമത്സരങ്ങള്‍ റാസല്‍ഖൈമയില്‍

മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലാ കലാമത്സരങ്ങള്‍ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ റാസല്‍ ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. യു.എ.ഇ.യിലെ ഏഴ് ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലെ കലാപ്രതിഭകള്‍ 3 വേദികളിലായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
സോണല്‍ പ്രസിഡന്റ് ഫാ. റ്റി.ജെ. ജോണ്‍സണ്‍, സെക്രട്ടറി മനോജ് തോമസ്, റാസല്‍ ഖൈമ ഇടവക വികാരി ഫാ. സ്കറിയാ തോമസ്, യൂണിറ്റ് സെക്രട്ടറി ബിനു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അതിവിപുലമായ കമ്മിറ്റികള്‍ക്ക് രൂപംകൊടുത്തു.

Comments

comments

Share This Post

Post Comment