ബ്രിസ്റോള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ

ബ്രിസ്റോള്‍: യു.കെ.യില്‍ സ്വന്തമായി പണികഴിപ്പിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മൂന്നാമത്തെ ദേവാലയം, ബ്രിസ്റോള്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ 2013 സെപ്റ്റംബര്‍ 6, 7 തീയതികളില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
6ന് വൈകിട്ട് 5ന് പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും മറ്റ് മെത്രാപ്പോലീത്താമാര്‍ക്കും വരവേല്‍പ്പ് നല്‍കും. 6ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം. 7ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, ദേവാലയ കൂദാശയുടെ രണ്ടാം ഭാഗം, വിശുദ്ധ കുര്‍ബ്ബാന, പൊതുസമ്മേളനം എന്നിവ നടക്കും. 8ന് രാവിലെ 9.30ന് അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയാസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

Comments

comments

Share This Post

Post Comment