സഹജീവികളോട് കരുണ കാണിക്കണം

ചാത്തന്നൂര്‍: സഹജീവികളോട് കരുണകാണിക്കണമെന്ന് കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ അത്താസിയോസ് മെത്രാപ്പോലീത്താ. വരിഞ്ഞവിള പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന്റെ മൂന്നാം ദിവസം വിശുദ്ധ കുര്‍ബ്ബായ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ എല്ലാ ജാതിമതസ്ഥരോടും സ്നേഹവും സന്തോഷവും പങ്കിടുകയും ദുഃഖങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുകയും ചെയ്യുന്ന അനുഭവമാണ് യഥാര്‍ത്ഥ ക്രിസ്തുസാക്ഷ്യം എന്നും അഭിവന്ദ്യ മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.

Comments

comments

Share This Post

Post Comment