ഓര്‍ത്തഡോക്സുകാരെ പുറത്താക്കുവാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

അങ്കമാലി ഭദ്രാസനത്തിലെ കുറുപ്പംപടി സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഓര്‍ത്തഡോക്സ് വിശ്വാസികളെ പുറത്താക്കുവാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. Court Order
ഇടവക രജിസ്റര്‍ പുതുക്കാന്‍ എന്ന വ്യാജേന 2002-ലെ ഭരണഘടനക്കും, ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമനും, യാക്കോബായ വിഭാഗത്തിലെ മറ്റ് മെത്രാപ്പോലീത്തമാര്‍ക്കും വിധേയത്വം പ്രഖ്യാപിച്ച് സത്യവാങ്ങ്മൂലം നല്‍കാത്തവരെ ഇടവകാംഗത്വത്തില്‍ നിന്നും പുറത്താക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെയോ അവരെ അനുകൂലിക്കുന്നവരെയോ ഇടവകയില്‍ നിന്നോ ഇടവക രജിസ്ററില്‍ നിന്നോ ഒഴിവാക്കാന്‍ പാടില്ലായെന്ന് ഹൈക്കോടതി വിധിച്ചു. ഇടവക രജിസ്ററിന്റെ പുതുക്കലോ, വ്യാത്യാസപ്പെടുത്തലുകളോ നിലവിലുള്ള അപ്പീലിന്റെ തീരുമാത്തിനു വിധേയമായിരിക്കുമെന്നും വിധിയില്‍ പറയുന്നു.

Comments

comments

Share This Post

Post Comment