സ്ളീബാദാസ സമൂഹം വാര്‍ഷികം 14ന് പരുമലയില്‍

പരുമല: ഭാഗ്യസ്മരണാര്‍ഹായ മുക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14ന് സ്ഥാപിച്ച സ്ളീബാദാസ സമൂഹം എന്ന മിഷനറി പ്രസ്ഥാനത്തിന്റെ 89-ാം വാര്‍ഷികം 2013 സെപ്റ്റംബര്‍ 14ന് പരുമല സെമിനാരിയില്‍ നടക്കും. Notice
രാവിലെ വിശുദ്ധ കുര്‍ബ്ബായെ തുടര്‍ന്ന് പതാക ഉയര്‍ത്തല്‍. 10.30ന് അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. “വികസത്തിന്റെ മാനുഷിക മുഖം” എന്ന വിഷയത്തില്‍ ഫാ.ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ അവതരണം നടത്തും. തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുമെന്ന് സെക്രട്ടറി വന്ദ്യ ശെമവൂന്‍ റമ്പാന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment