സിറിയയിലെ അമേരിക്കയുടെ ഇടപെടല്‍ ഒഴിവാക്കണം

കോട്ടയം: സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം ലോകരാഷ്ട്രങ്ങളുടെയും അഭിപ്രായം മാനിക്കാതെയുള്ള അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലും യുദ്ധവും ഒഴിവാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
രണ്ട് പൌരാണിക ക്രൈസ്തവ സാംസ്കാരിക കേന്ദ്രങ്ങളായ അന്ത്യോഖ്യായും അലക്സാന്ത്രിയായും നശിക്കപ്പെടുന്ന സാഹചര്യം അനുവദിക്കാതെ, ഐക്യരാഷ്ട്ര സഭയും അഖിലലോക സഭാ കൌണ്‍സിലും ഇടപ്പെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

Comments

comments

Share This Post

Post Comment