സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം, കുരിശടിയുടെ ചില്ലുകള്‍ തകര്‍ത്തു

ചെട്ടിക്കുളങ്ങര: ഞായറാഴ്ച രാത്രിയില്‍ ചെട്ടിക്കുളങ്ങരയില്‍ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ പത്തിച്ചിറ കരയിലെ ഈരേഴ വടക്ക് കുരിശടിയുടെ ചില്ലുകളാണ് തകര്‍ത്തത്. വിവരമറിഞ്ഞ് രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നാം തവണയാണ് കുരിശടിക്കുനേരെ അക്രമണം നടക്കുന്നത്. ജൂലായ് 21ന് പത്തിച്ചിറ കുരിശടിക്ക് നേരെയും ഏതാനും മാസംമുമ്പ് പത്തിച്ചിറ വലിയപള്ളിക്ക് മുമ്പുള്ള കുരിശടിക്ക് നേരെയും അക്രമണം നടന്നിരുന്നു.

Comments

comments

Share This Post

Post Comment