പി.സി.യോഹന്നാന്‍ റമ്പാന്റെ 5-ാം ഓര്‍മപ്പെരുന്നാള്‍ പാമ്പാടിയില്‍

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ശിഷ്യനും സാധുജനസേവ രംഗത്ത് സംസ്ഥാനത്തെ വിവിധ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത വന്ദ്യ പി.സി. യോഹന്നാന്‍ റമ്പാന്റെ 5-ാം ഓര്‍മപ്പെരുന്നാള്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാടി ദയറായില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കും.
അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. 12ന് സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് അനുസ്മരണ യോഗം, ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണ പ്രസംഗം നിര്‍വ്വഹിക്കും. തുടര്‍ന്ന് കുന്നംകുളം തീര്‍ത്ഥാടക സംഘത്തിന്റെ നേതൃത്വത്തില്‍ നേര്‍ച്ചവിളമ്പ്. 13ന് രാവിലെ 8.30ന് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കബറിങ്കല്‍ പ്രാര്‍ത്ഥന, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

Comments

comments

Share This Post

Post Comment