വരിഞ്ഞവിള പള്ളി പെരുന്നാള്‍ കൊടിയിറങ്ങി

ചാത്തന്നൂര്‍: വരിഞ്ഞവിള പള്ളി പെരുന്നാളിന് കൊടിയിറങ്ങി. വികാരി ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിളയുടെ അധ്യക്ഷതയില്‍ 1250 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കി. Photo Gallery
എല്ലാ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും മാതൃകയാണ് വരിഞ്ഞവിള പള്ളി എന്ന് എന്‍. പീതാംബരക്കുറുപ്പ് എം.പി. പറഞ്ഞു. ഇത് സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമെന്നതില്‍ സന്തോഷമുണ്ട്. വരിഞ്ഞവിള പള്ളി പെരുന്നാളിന്റെ സമാപന ദിവസത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പ്രഭാത പ്രാര്‍ത്ഥയോടെയാണ് സമാപ ദിവസത്തെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. വിശുദ്ധ കുര്‍ബ്ബായ്ക്ക് ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍-എപ്പിസ്കോപ്പാ നേതൃത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജങ്ങള്‍ പങ്കെടുത്തു.
ഫാ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിള, ഫാ. ഗീവര്‍ഗീസ് മഞ്ഞോട് എന്നിവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് പള്ളിക്കകത്ത് ശ്ളൈഹിക വാഴ്വ് നടന്നു. കുട്ടികള്‍ക്കുള്ള ആദ്യചോറൂട്ടും നേര്‍ച്ചവിളമ്പും നടത്തി.

Comments

comments

Share This Post

Post Comment