ഓര്‍ത്തഡോക്‌സ്‌ സഭ സ്‌ത്രീസുരക്ഷാ പദ്ധതി ആരംഭിക്കുന്നു

സ്‌ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ “പെണ്‍മയുടെ നന്മ” എന്ന ത്രൈമാസ ബോധവല്‍ക്കരണ കര്‍മ്മപദ്ധതി ആരംഭിക്കുന്നു.
സഭാ മാനവശാക്തീകരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്ന തരത്തിലേക്ക്‌ നീങ്ങുകയും സ്‌ത്രീകളും കുട്ടികളുമൊക്കെ കേവലം ഭോഗവസ്‌തുക്കള്‍ മാത്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്‌ത്രീത്വത്തിന്റെയും, മാതൃത്വത്തിന്റെയും മഹത്വം തിരിച്ചറിയുന്ന സമൂഹം വളര്‍ത്തിയെടുക്കാന്‍ എല്ലാ ഇടവകകളിലും ഈ ബോധവത്‌കരണ – കര്‍മ്മപദ്ധതി നടപ്പിലാക്കണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പുറപ്പെടുവിച്ച കല്‌പനയില്‍ നിര്‍ദ്ദേശിച്ചു.

Comments

comments

Share This Post

Post Comment