ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ കൂദാശ സെപ്റ്റംബര്‍ 20ന്

മാര്‍ തോമാശ്ളീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിലയ്ക്കലിന്റെ കവാടമായ ആങ്ങമൂഴിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അഭിമാമായി നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പണിപൂര്‍ത്തീകരിച്ച ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ പ്രവര്‍ത്തനനിരതമാവുകയാണ്. ഭാരതത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയ്ക്കും വി.തോമാശ്ളീഹായാല്‍ സ്ഥാപിതമായ പുരാതന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്കും കേരളത്തിലെ മുഖ്യ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഗവി വനമേഖലയിലേക്കുമുളള മാര്‍ഗമദ്ധ്യേ കിഴക്കന്‍ മലയോര മേഖലയ്ക്ക് തിലകക്കുറിയായി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ നിലകൊളളുന്നു. Suppliment
1980 കളിലുണ്ടായ നിലയ്ക്കല്‍ പ്രശ്നം പരിഹരിക്കുന്നതിന് മലങ്കര  സഭ നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഈ കാലയളവില്‍ ഈ പ്രദേശത്ത് എത്തുന്ന സഭാ പിതാക്കന്മാരുടെയും സ്ഥാനികളുടെയും താമസത്തിനായി നിലയ്ക്കല്‍ പ്രദേശത്ത് ഒരു സെന്റര്‍ സ്ഥാപിക്കണം എന്ന ചിന്തയാണ് ആങ്ങമൂഴി കാതോലിക്കേറ്റ് സെന്ററിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്.
കിഴക്കന്‍ മലയോര മേഖലയുടെ നവോത്ഥാനത്തിനായി അക്ഷീണം പ്രയത്ച്ചനിവരില്‍ പ്രമുഖനായിരുന്ന പെരുനാട് ബഥി ആശ്രമത്തിലെ ബഹു.ദാനിയേല്‍ അച്ചന്റെ നേതൃത്വത്തില്‍ നിലയ്ക്കലിന്റെ കവാടമായ ആങ്ങമൂഴി ടൌണിനടുത്തായി മലങ്കര സഭയ്ക്കുവേണ്ടി വാങ്ങിയതാണ് ആറ്റു തീരത്തുളള പ്രകൃതി രമണീയമായ മുപ്പത്തിയേഴ് സെന്റ് വരുന്ന ഈ സ്ഥലം. അന്ന് മലങ്കര സഭയുടെ പരമാദ്ധ്യക്ഷായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കല്പനപ്രകാരം 1988-ല്‍ ബഹു.ദാനിയേല്‍  അച്ചന്റെ നേതൃത്വത്തില്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 3 നിലയില്‍ വിഭാവം ചെയ്യപ്പെട്ട സെന്ററിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി 1998-ല്‍ അന്നത്തെ മലങ്കര സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമസ്സുകൊണ്ട് കൂദാശ ചെയ്തു.  മാനേജരായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ബഹു.ദാനിയേല്‍ അച്ചന്റെ മരണത്തോടെ 2001 ല്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ മന്ദീഭവിച്ചു.
2010-ല്‍ നിലയ്ക്കല്‍ ഭദ്രാസനം രൂപീകൃതമായതോടുകൂടി ആങ്ങമൂഴി സെന്റര്‍ സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയും മലങ്കര സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 108/2012 കല്പനപ്രകാരം ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍ 2012 മുതല്‍ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ പൂര്‍ണ്ണ ചുമതലയില്‍ നല്‍കി. ഇതിനെ തുടര്‍ന്ന് സെന്ററിന്റെ മുടങ്ങിക്കിടന്ന പണികള്‍ പുരാരംഭിക്കുകയും 2013 സെപ്റ്റംബറില്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.
റൂഫിങ് ചെയ്ത മുകളിലത്തെ നില ഉള്‍പ്പെടെ 3 നിലകളുളള ആങ്ങമൂഴി ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്ററിന്റെ താഴത്തേയും മുകളിലത്തെയും നിലകള്‍ വിവിധ സമ്മേളങ്ങള്‍, നടത്തുന്നതിലേക്കായി ക്യാമ്പ് സെന്റര്‍ എന്ന നിലയില്‍ ഉപയോഗിക്കുവാനാണ് ലക്ഷ്യമാക്കുന്നത്. ഏകദേശം 500 പേര്‍ക്ക് ഇവിടെ ഇരിക്കുവാന്‍ സൌകര്യമുണ്ട്. കൂടാതെ നിലയ്ക്കല്‍ മേഖലയിലേക്കുളള സഭാ മക്കളുടെ യാത്രയില്‍ ഒരു വിശ്രമ കേന്ദ്രമായി ഈ സെന്റര്‍ പ്രയോജനപ്പെടുത്തുവാനായി താമസ സൌകര്യം ആവശ്യമുളളവര്‍ക്കായി 2-ാം നിലയില്‍ നാല് ഗസ്റ് റൂമുകളും, ചെറിയ കോണ്‍ഫറന്‍സ് ഹാളും, ഡൈനിങ് റൂമും ക്രമീകരിച്ചിരിക്കുന്നു. ഇവിടെ എത്തുന്നവരുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ഒരു ചെറിയ ചാപ്പലും ഈ സെന്ററില്‍ ഉണ്ട്.  നദിയുടെ തീരത്തുളള പ്രകൃതിരമണീയവും വി.മാര്‍ത്തോമ്മാ ശ്ളീഹായുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയ ചൈതന്യം ഉള്‍ക്കൊളളുന്നതുമായ ഊര്‍ശ്ളേം കാതോലിക്കേറ്റ് സെന്റര്‍  2013 സെപ്റ്റംബര്‍ 20ന് സഭാ മക്കള്‍ക്കായി ഒരുക്കപ്പെടുകയാണ്. ഈ ധന്യ നിമിഷത്തില്‍ ദൈവത്തെ നമുക്ക് മഹത്വപ്പെടുത്താം.

Comments

comments

Share This Post

Post Comment