നിലയ്ക്കല്‍ ഭദ്രാസന യുവജനവാരാഘോഷം ഉദ്ഘാടനം 15ന്

അഖില മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന യുവജനവാരാഘോഷത്തിന്റെ ഭാഗമായി നിലയ്ക്കല്‍ ഭദ്രാസന യുവജനവാരാഘോഷം സെപ്റ്റംബര്‍ 15ന്  3.30ന് കനകപ്പലം സെന്റ് ജോര്‍ജ്ജ് വലിയപളളിയില്‍ വച്ച് നടത്തപ്പെടും.
ഫാ.യൂഹാനോന്‍ ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ.റ്റി.ജി.സ്റീഫന്‍, ഫാ.റ്റി.കെ.തോമസ്, ഫാ.എബി വര്‍ഗീസ്, ജെയിംസ് ജോര്‍ജ്ജ് മാവേലില്‍, എം.വി.തോമസ്, ബിബിന്‍ മാത്യൂസ് കുറ്റിക്കണ്ടത്തില്‍, സൂസന്‍ ജേക്കബ്, റ്റോം പ്രകാശ്, അനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.

Comments

comments

Share This Post

Post Comment