സ്ളീബാദാസ സമൂഹം വാര്‍ഷിക സമ്മേളനം പരുമലയില്‍ നടന്നു

പരുമല: സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ തേടിചെല്ലാനുള്ള മനസ്സ് ഉണ്ടാകണമെന്ന് കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭ സ്ളീബാദാസ സമൂഹം വാര്‍ഷികം സമ്മേളനം പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ.
സെക്രട്ടറി വന്ദ്യ ശമുവേല്‍ റമ്പാന്‍, കെ.കെ. ജോര്‍ജ്ജ്, ടി. സകറിയ മാണി, ഫാ. മനോജ് മാത്യു, ഫാ. സോമു കെ.സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ഫാ. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ വിഷയാവതരണം നടത്തി. ഫാ. പി.എം. ജോണ്‍ പ്രസംഗിച്ചു. കലാ-കായിക മത്സരങ്ങളും നടന്നു.

Comments

comments

Share This Post

Post Comment