യുവജന പ്രസ്ഥാനത്തിന്റെ അതിജീവന പദയാത്രയ്ക്കു ഗംഭീര സ്വീകരണം

വെണ്ണിക്കുളം. മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിരോധ ശക്തിയാകണമെന്ന ആഹ്വാനത്തോടെ ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസന യുവജന പ്രസ്ഥാനം നടത്തിയ അതിജീവന പദയാത്രയ്ക്കു ഗംഭീര സ്വീകരണം. നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ നേതൃത്വത്തില്‍ ഇരവിപേരൂര്‍ സെന്റ് തോമസ് പള്ളിയില്‍ നിന്നാണു പദയാത്ര ആരംഭിച്ചത്.
ജംക്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ, റവ. അലക്സ് പി. ജോണ്‍, ബിജു ഉമ്മന്‍, റവ. ജോസഫ് ജോണി, ബ്ളോക്ക് പഞ്ചായത്ത് അംഗം സാറാമ്മ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ലാലു താമസ്, ജിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വെണ്ണിക്കുളം ജംക്ഷനില്‍ മന്ത്രി തിരുവഞ്ചൂരിനെയും വിശിഷ്ടാഥികളെയും സ്വീകരിച്ചാനയിച്ചു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ ചാക്കോ, സെക്രട്ടറി ഫാ. മത്തായി ടി. വര്‍ഗീസ്, ഭാരവാഹികളായ മാത്തുള്ള ചാക്കോ, ജോജി പി. തോമസ്, സുനില്‍ ഈശോ, സജി മാമ്പ്രക്കുഴി, സന്തോഷ് വെടികാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post

Post Comment