ഗോസ്ഫോർഡിൽ ഇന്ത്യൻ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷൻ ആരംഭിച്ചു

ഓസ്ട്രേലിയ: സിഡ്നി സെൻറ്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രെലിൻറ്റെ  ആഭിമുഖ്യത്തില്‍ ന്യൂ സൌത്ത് വെയില്സിലെ ഗോസ്ഫോർഡിൽ പുതിയ കോണ്‍ഗ്രിഗേഷൻ ആരംഭിച്ചു.സെപ്റ്റംബർ 14  ശനിയാഴ്ച സിഡ്നി സെൻറ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രെല്‍ വികാരി റവ. ഫാ. തോമസ്‌ വര്‍ഗീസിൻറ്റെ കാര്‍മ്മികത്വത്തില്‍ ആദ്യത്തെ വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെട്ടു. സ്ലീബാ  പെരുന്നാളിൻറ്റെ പ്രത്യേക ശ്രെശ്രൂഷകളും അന്നേ ദിവസം നടത്തപ്പെട്ടു.
ഗോസ്ഫോർഡിലും  പരിസരപ്രദേശങ്ങളിലും  താമസിക്കുന്ന അനേകം വിശ്വാസികൾ കുർബാനയിലും അതിനു ശേഷം നടന്ന മീറ്റിങ്ങിലും സംബന്ധിച്ചു . സിഡ്നി സെൻറ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രെലിൻറ്റെ  നേതിർത്വത്തിൽ  തുടങ്ങുന്ന  7മത്തെ കോണ്‍ഗ്രിഗേഷൻ ആണിത്. ഇന്ത്യൻ ഓര്‍ത്തഡോക്സ്  സഭയുടെ ചെന്നൈ ഭദ്രാസനത്തിൻറ്റെ കീഴിലാണ് ഓസ്ട്രേലിയ ഉൾപ്പെടുന്നത്.
റിപ്പോർട്ട്‌ :സുജീവ് വർഗീസ്‌

Comments

comments

Share This Post

Post Comment