സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗമത്സരം 2013

പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ നാമധേയത്തില്‍ അല്‍-ഐന്‍ സെന്റ് ഡയീഷ്യസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2012ല്‍ സമാരംഭിച്ച സോണല്‍ തലത്തിലുള്ള പ്രസംഗമത്സരം ഈ വര്‍ഷവും ഒക്ടോബര്‍ 11, വെള്ളിയാഴ്ച വൈകിട്ട് 5.30ന് സന്ധ്യാമസ്കാരത്തെ തുടര്‍ന്ന് മെസ്യാദ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടത്തുന്നു.
വിഷയങ്ങള്‍

 • പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി സ്വപ്നം കണ്ട മലങ്കര സഭ
 • ക്രിസ്തീയ സ്വാതന്ത്യ്രവും വിധേയത്വവും ഡയനീഷ്യന്‍ വീക്ഷണത്തില്‍

നിബന്ധനകള്‍

 1. വികാരിയുടെ സാക്ഷ്യപത്രവുമായി വരുന്ന 2 അംഗങ്ങള്‍ക്ക് മാത്രമേ ഒരു യൂണിറ്റില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളു.
 2. മത്സരങ്ങള്‍ തുടങ്ങുന്നതിന് 30 മിനിട്ടുമുമ്പ് ചെസ് നമ്പര്‍ വാങ്ങേണ്ടതാണ്.
 3. 2013 ഒക്ടോബര്‍ 5ന് മുമ്പ് പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.
 4. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
 5. തന്നിരിക്കുന്ന പ്രസംഗ വിഷയം മത്സരം തുടങ്ങുന്നതിനു 10 മിനിട്ടു മുമ്പ് നറുക്കിട്ട് എടുക്കുന്നതാണ്.
 6. 18നും 45നും മദ്ധ്യേ പ്രായമുള്ള യുവജനപ്രസ്ഥാന അംഗങ്ങള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്.
 7. പ്രസംഗഭാഷ മലയാളം ആയിരിക്കും.
 8. ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഒന്നാം സ്ഥാനത്ത് എത്തിയാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുന്നതാണ്.
 9. പ്രസംഗസമയം 7 മിനിട്ട് ആയിരിക്കും. 6-ാം മിനിട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നതാണ്. 7 മിനിട്ടില്‍ കൂടിയാല്‍ മത്സരാര്‍ത്ഥി അയോഗ്യനാകുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷിജു തോമസ് (സെക്രട്ടറി) -050 5482296
ബെന്‍സണ്‍ ബേബി (കണ്‍വീനര്‍) – 055 8877315

Comments

comments

Share This Post

Post Comment