അന്നദാന്‍: ഭിലായ് മിഷന്റെ പൊന്നോണ ഉപഹാരം

ഭിലായ്: സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തില്‍ പുതിയ ജീവകാരുണ്യ “അന്നദാന്‍” നിലവില്‍ വന്നു. ഭിലായ് ലാല്‍ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമൂഹത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ഉച്ചയ്ക്കും, രാത്രിയിലും സൌജന്യ ഭക്ഷണം നല്‍കുവാന്‍ തക്കവണ്ണം ക്രിമീകരിച്ചിരിക്കുന്ന പദ്ധതിയാണ് “അന്നദാന്‍”.
പുണ്യശ്ളോകായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ കബറിങ്കല്‍ നടത്തിയ പ്രാര്‍ത്ഥനയോടുകൂടി അന്നദാന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 17ന് നടന്ന ചടങ്ങുകള്‍ക്ക് കല്‍ക്കട്ടാ ഭദ്രാസനാധിപനും സെന്റ് തോമസ് മിഷന്‍ ഡയറക്ടറുമായ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. ഭിലായ് മിഷന്‍ ഭാരവാഹികള്‍, ഭദ്രാസനത്തിലെ വൈദീകര്‍, സിസ്റേഴ്സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കാലംചെയ്ത ഭാഗ്യസ്മരണാര്‍ഹനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനി ആരംഭിച്ച വിമോചന്‍ (ജയില്‍ തടവുകാരുടെ പുനഃരധിവാസം) ജീവന്‍ ജ്യോതി, ആശാ ദീപ് (ചേരിപ്രദേശങ്ങളിലും, തെരുവിലുമുള്ള കുട്ടികളുടെ പരിശീലനം), മക്കോഡിയ മിഷന്‍ (ഗ്രാമീണ മേഖലകളുടെ വികസനം), ആദിയായവ ഭിലായ് മിഷന്റെ ജീവന്‍ തുടിക്കുന്ന മറ്റു സംരംഭങ്ങളാണ്. ഏവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പ്രചോദനവും സഹായവും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
Annadhan: Feeding the Poor
Bhilai : To mark the occasion of Onam, St. Thomas Mission, Bhilai has come up with a meaningful gift for the needy patients of Bhilai. Even though the twin cities of Durg and Bhilai are known for its industries, poverty exists in many households. The suffering of the poor multiplies when someone gets ill and is admitted in the Hospital. It would be a little refuge for the poor, especially those who are admitted in the hospitals and their relatives, if food is provided to them. Annadhan : Feeding the Poor, Project by St. Thomas Mission aims to distribute free food twice a day to the needy who are admitted in Lal Bahadur Shastri Memorial Govt. Hospital, Supela, Bhilai. His Grace Dr. Jospeh Mar Dionysius Metropolitan, Director of St. Thomas Mission, flagged off the project on 17th September, 2013 after special prayer conducted at the tomb of H.G. Dr. Stephanos Mar Theodosius of Blessed Memory.
St. Thomas Mission (Reg.No. 8400/79), Kailash Nagar, Bhilai is one of the pioneer registered societies working for the wholistic development of all persons, irrespective of race, caste or creed. St. Thomas Mission, Bhilai nurtured by Late Lamented Dr. Stephanos Mar Theodosius Metropolitan is always committed to the cause of the poor, needy and downtrodden. At present a number of Social Development initiatives are undertaken by St. Thomas Mission which includes Vimochan (Prison Rehabilitation Programme, Durg Central Jail), Jeevan Jyoti & Asha Deep (Non-formal Education Centers at Bhilai, Bokaro, Jagdalpur, Patna, Rourkela, Itarsi and Sagar) and Rural development programme at Makkodiya, Hoshangabad Dist. apart from MGM group of Schools, St. Thomas College and Christian College of Engineering and Technology (CCET).
Fr. Joshi Varghese, Secretary
St. Thomas Mission, Bhilai

Comments

comments

Share This Post

Post Comment