ദൈവിക ദൌത്യ പൂര്‍ത്തീകരണത്തിന് സ്ത്രീകള്‍ പ്രാധാന്യം നല്‍കണം

ഓമല്ലൂര്‍: ഫെമിനിസം നല്‍കുന്ന സ്വാതന്ത്യ്രത്തെക്കാള്‍ ദൈവം നല്‍കുന്ന ദൌത്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വനിതകള്‍ പ്രാധാന്യം നല്‍കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനത്തിന്റെ ഭാഗമായി നടന്ന സനേഹസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
പാശ്ചാത്യ സംസ്കാരത്തിന്റെ വരവോടെ ആഗോള-ഉദാരവത്ക്കരണത്തിന്റെ സ്വാധീനങ്ങള്‍ ഇന്ന് കുടുംബങ്ങളെ ശിഥിലമാക്കുന്നു. ആര്‍ഷഭാരത സംസ്കാരത്തില്‍ കുടുംബത്തിനിള്ള പവിത്രതയും പ്രാധാന്യവും നഷ്ടപ്പെടാന്‍ ഇടയാകരുത്. ലോകത്തിന്റെ പ്രതീക്ഷ പെണ്‍കുഞ്ഞുങ്ങളിലാണെന്ന സന്ദേശം തലമുറകളിലേക്ക് പകരാന്‍ കഴിയണം. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
അപരനുവേണ്ടി ജീവിക്കുന്നതിലൂടെ അമര്‍ത്യതയിലേക്ക് വളരുകയാണ് മാനവധര്‍മ്മം. ഉന്നത ചിന്തയും ജീവിതക്രമവുമുള്ളവര്‍ക്കേ താഴ്മയുടെ അവസ്ഥയിലേക്ക് ജീവിക്കാന്‍ സാധിക്കുകയുള്ളു. വിവിധ മേഖലകളില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച സഭാംഗങ്ങളായ 15 വനിതകളെ സമ്മേളത്തില്‍ ആദരിച്ചു. ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.
അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ, ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, റോയി മാത്യു മുത്തൂറ്റ്, തോമസ് ജോണ്‍സണ്‍ കോര്‍-എപ്പിസ്കോപ്പാ, ഫാ. ടൈറ്റസ് ജോര്‍ജ്ജ്, ഫാ. മാത്യു വര്‍ഗീസ്, പ്രൊഫ. മേരി മാത്യു, ലത അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. വില്‍സണ്‍ മാത്യു, ഡോ. ജെയ്സി ഫിലിപ്പ്, സുജ ജോര്‍ജ്ജ്, ഫാ. ഫെലിക്സ് യോഹന്നാന്‍ എന്നിവര്‍ ക്ളാസെടുത്തു.

Comments

comments

Share This Post

Post Comment